വരഞ്ഞൂര്‍ പാലവും, മേലാഞ്ചേരി വരഞ്ഞൂര്‍റോഡും വീതി കൂട്ടി മെക്കാഡം ചെയ്യണം: വരഞ്ഞൂര്‍ പൊതു ശ്മശാന ജനറല്‍ ബോഡി യോഗം

വരഞ്ഞൂര്‍ കേന്ദ്രീകരിച്ച് സമീപത്തെ 180 ഓളം കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചുവരുന്ന പൊതുശ്മശാന കമ്മിറ്റിയുടെ ജനറല്‍ബോഡിയോഗം വരഞ്ഞൂര്‍ സൗഹൃദ പുരുഷ സ്വയം സഹായ സംഘംഓഫീസില്‍ ചേര്‍ന്നു.മേലാഞ്ചരിയില്‍ നിര്‍മ്മിച്ച പൊതുശ്മശാനത്തിലേക്ക് എത്രയും പെട്ടെന്ന് വെള്ളവും വെളിച്ചവും എത്തിച്ച് ശവസംസ്‌കാരം രാത്രിയും നടത്തുന്നതിനു വേണ്ടെന്ന സജ്ജീകരണം ഉണ്ടാക്കുവാന്‍ ജനറല്‍ബോഡിയോഗത്തില്‍ സജീവ ചര്‍ച്ചയുണ്ടായ് .കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുകള്‍ ഉപയോഗിച്ചുകൊണ്ട് പഞ്ചായത്തിന്റെ
സഹായത്തോടെ പൊതു ശ്മശാനംനവീകരിച്ച്കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. പൊതുശ്മശാന കമ്മിറ്റി രക്ഷാധികാരി ഇ. തമ്പാന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.പൊതുശ്മശാന കമ്മിറ്റി പ്രസിഡന്റ് പി പത്മനാഭന്‍ പായടിയുടെ അധ്യക്ഷനായി. പൊതുശ്മശാന കമ്മിറ്റി സെക്രട്ടറി പി. ബാലഗോപാലന്‍ കാളിയാനം സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ പി കരുണാകരന്‍, സി കെ ബാലചന്ദ്രന്‍ , കമ്മിറ്റി അംഗങ്ങളായ വി ദിനേശന്‍ , ഇ പ്രസീധരന്‍,വി കെ കുഞ്ഞികൃഷ്ണന്‍,പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.വരഞ്ഞൂര്‍ കാളിയാനം റോഡിലെവരഞ്ഞൂറിലെ നിലവിലെ ബ്രിഡ്ജ് പൊളിച്ചുമാറ്റി ഉയരത്തില്‍ വീതി കൂട്ടി പുതിയ പാലം നിര്‍മ്മിക്കണമെന്നും, മേലാഞ്ചേരിയിലേക്ക് റോഡ് വീതി കൂട്ടി മെക്കാഡും ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കണമെന്ന് ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.നിലവിലെ വരഞ്ഞൂര്‍ ബ്രിഡ്ജ് വീതി കുറവായതുകൊണ്ട് വലിയ വാഹനങ്ങള്‍ പോകാന്‍ വളരെ പ്രയാസപ്പെടുന്നു.ഈ ബ്രിഡ്ജിന്റെ കാലാവധി തീര്‍ന്നതിനാല്‍ പുതിയ പാലം നിര്‍മ്മിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ നിലവിലില്ല ആയതുകൊണ്ട് വരഞ്ഞൂര്‍ കാളിയാനം ചെന്നക്കോട് കരിയാംകുടല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്ര ക്ലേശങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ പാലത്തിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതുശ്മശാന കമ്മറ്റിയുടെ പുതിയ ഭാരവാഹികളായ് പി പത്മനാഭന്‍പായടി പ്രസിഡണ്ടായും, പി ബാലഗോപാലന്‍കാളിയാനം സെക്രട്ടറിയായും, പി രാമചന്ദ്രന്‍ വൈസ് പ്രസിഡണ്ടായും വി കെ കുഞ്ഞികൃഷ്ണന്‍ ജേ: സെക്രട്ടറിയായും, വി ദിനേശന്‍ ട്രഷററായും 16 അംഗ ഭരണസമിതിയെ തെരെഞ്ഞെടുത്തു.

 

 

 

error: Content is protected !!