അടോട്ട് പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഇന്ന്

വെള്ളിക്കോത്ത് : ശ്രീ മഡിയന്‍ കൂലോം ക്ഷേത്രപാലകനീശ്വരന്റെ അമരഭൂമിക്കകത്ത് അടോട്ട് മൂത്തേടത്ത് കുതിര് ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി പഴയ ദേവസ്ഥാനം പരിധിയില്‍ പെടുന്ന പ്രധാന തറവാടായ മാണിക്കോത്ത് മുണ്ടയില്‍ വീടിന്റെ താവഴിയായ അടോട്ട് പുതിയപുര തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 2027 ഏപ്രില്‍ മാസത്തില്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കത്തിലാണ്. തെയ്യംകെട്ട് മഹോത്സവം വിജയിപ്പിക്കുന്നതിന് നാട്ടുകാരുടെയും, തറവാട്ട് അംഗങ്ങളുടെയും, വിവിധ ക്ഷേത്ര ഭാരവാഹികളുടെയും, ആചാര സ്ഥാനികരുടെയും, ജന പ്രതിനിധികളുടെയും മറ്റ് ബഹുജനങ്ങളുടെയും സാന്നിധ്യത്തില്‍ ആഘോഷ കമ്മിറ്റി രൂപീകരണ യോഗവും പ്രശ്‌ന ചിന്തയും ഇന്ന് രാവിലെ 10 മണിക്ക് തറവാട്ടില്‍ വച്ച് നടക്കും. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി. വി. രമേശന്‍, അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ടി.ഉത്തംദാസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. സബിത, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ എം. പൊക്ലന്‍,അഡ്വ. പി.വി.സുരേഷ്, എ. തമ്പാന്‍, രവീന്ദ്രന്‍ മാവുങ്കാല്‍, സി. കുഞ്ഞാമിന, എം. ഹമീദ് ഹാജി, വി.കമ്മാരന്‍,നാരായണന്‍ ചൂരിത്തോട്, ടി. ഹരിഹരന്‍, എം. വി. നാരായണന്‍ പുല്ലൂര്‍ എന്നിവര്‍ സംസാരിക്കും. എം.വി.നാരായണന്‍ കൊളവയല്‍ സ്വാഗതം പറയും.

 

error: Content is protected !!