പുതിയകണ്ടം ഗവ : യു. പി. സ്‌കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു

മാവുങ്കാല്‍ : അധ്യാപകദിനത്തിന്റെ ഭാഗമായി പുതിയകണ്ടം ഗവ. യു. പി. സ്‌കൂളില്‍ ഒരു പാട് വര്‍ഷം സേവനം അനുഷ്ഠിച്ച് ഇന്ന് വിശ്രമ ജീവിതം നയിക്കുന്ന കാര്‍ത്യായനി ടീച്ചറെ ആദരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പുതിയകണ്ടം ബൂത്ത് കമ്മിറ്റി യുടെ സഹകരണത്തോടെ സ്‌കൂള്‍ പി. ടി. എ കമ്മിറ്റിയാണ് ആദരിക്കല്‍ പരിപാടി നടത്തിയത്. സ്‌കൂള്‍ എസ്. എം. സി ചെയര്‍മാന്‍ പി. വി. രമേശന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്സ്ട്രെസ് കെ.ശോഭ സ്വാഗതം പറഞ്ഞു. പി ടി. എ. പ്രസിഡന്റ് ഉമദേവ ശങ്കര്‍, വൈസ് പ്രസിഡന്റ് ശുഭ ഹരിദാസ്,കോണ്‍ഗ്രസ് പാര്‍ട്ടി ബൂത്ത് പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍, മദര്‍ പി. ടി. എ പ്രസിഡന്റ് അഞ്ജന റനീഷ്, വിനേഷ് എന്നിവര്‍ സംസാരിച്ചു ഗ്രീഷ്മ ടീച്ചര്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ വെച്ച് സ്‌കൂളിലെ മുഴുവന്‍ ടീച്ചേഴ്‌സിനും രക്ഷിതാക്കള്‍ സ്‌നേഹോപഹാരം നല്‍കി.

 

error: Content is protected !!