‘ലൈവ് കാഞ്ഞങ്ങാട്’: ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വിദ്യാഭ്യാസ കുട്ടായ്മയായ ലൈവ് കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ കൗമാരം വാടാനുള്ളതല്ല, വളരാനുള്ളതാണ്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു സെമിനാര്‍ ബിഗ്മാളില്‍ നടത്തിയത്.
രാസലഹരി വിദ്യാര്‍ത്ഥികളെയും സമൂഹത്തെയും ആകെ തിന്മകളിലേക്ക് തള്ളിവിടുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ പോരാടാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ലൈവ് കാഞ്ഞങ്ങാട് ഈ വിഷയം ഏറ്റെടുത്ത് സെമിനാര്‍ സംഘടിപ്പിച്ചത്. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൗക്കത്ത് മാസ്റ്റര്‍ അക്കാളത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി. കുഞ്ഞഹമ്മദ് ഹാജി പാലക്കി ഷൗക്കത്ത് മാസ്റ്ററെ ഷാള്‍ അണിയിച്ച് ആദരിച്ചു.
മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ എന്‍. ജി. രഘുനാഥന്‍, അധ്യാപകനും പ്രഭാഷകനുമായ ഇബ്രാഹിം പള്ളങ്കോട് എന്നിവര്‍ വിഷയാവതരണം നടത്തി.ലൈവ് ഓഫീസര്‍ ജാഫര്‍ മാസ്റ്റര്‍ ചായോത്ത് അധ്യക്ഷത വഹിച്ചു. ലൈവ് ഓഫിസര്‍ ഇക്ബാല്‍ വെള്ളി ക്കോത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ യെടുത്തു. എ ഹമീദ് ഹാജി, ഖദീജ ഹമീദ്,സി എച്ച് സുബൈദ, ഹാജറ സലാം, ഇജാസ് പി വി,റംഷീദ് തോയമ്മല്‍, സമീര്‍ ചാലിന്നായില്‍,ആയിഷ ടീച്ചര്‍, ഹസീന ടീച്ചര്‍, താഹിറ, സീനത്ത് എം ടി പി, തസ്ലീന പി കെ, അസ്മ പി കെ, സഫീറ, സഫൂറ, അര്‍ഷാന, ഹാജറ,സഫൂറ,നസീറ എന്നിവര്‍ പ്രസംഗിച്ചു. ലൈവ് ഓഫിസര്‍മാരായ സാദിക്കുല്‍ അമീന്‍ സ്വാഗതവും ജാഫര്‍ മാസ്റ്റര്‍ ബല്ലാക്കടപ്പുറം നന്ദിയും പറഞ്ഞു.

 

error: Content is protected !!