പരപ്പ :കെ. എസ് എസ് പി . എ പരപ്പ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകദിനം ആചരിച്ചു. കെ.എസ് എസ്. പി. എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ എവുജിന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അധ്യാപകരായ പി.എ ജോസഫ്, ആലീസ് കുര്യ ന്‍, എം. ഇ ജോര്‍ജ്ജ്, തോമസ് പറമ്പകം ,സെലിന്‍ തോമസ്എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ കര്‍ത്തമ്പു നായര്‍, സി എ .ജോസഫ്, സി. വി.ശ്രീധരന്‍, സി.വി ബാലകൃഷ്ണന്‍ ജോസ് കുട്ടി അറയ്ക്കല്‍, കെ.സി.സെബാസ്റ്റ്യന്‍ സി.ജെ. ജെയിംസ്, ഏ.എം സെബാസ്റ്റ്യന്‍, ദേവസ്യ എം. ഡി ബെന്നി തോമസ്, കെ. വേണുഗോപാല്‍ , ഷേര്‍ലി ഫിലിപ്പ്, പി.ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
