അഴിക്കോടന്‍ സ്മാരക പുരസ്‌കാരം ഐഷി ഘോഷിന്; 23ന് വെള്ളിക്കോത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ മുന്‍മന്ത്രി എംപിയുമായ പി. കെ. ശ്രീമതി ടീച്ചര്‍ അവാര്‍ഡ് സമ്മാനിക്കും

കാഞ്ഞങ്ങാട്:വെള്ളിക്കോത്ത് കേന്ദ്രമായി 1972 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സാംസ്‌കാ രിക സംഘടനയായ അഴിക്കോടന്‍ സ്മാരക ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ്ബിന്റെ ഏര്‍പ്പെടുത്തിയ അഴിക്കോടന്‍ സ്മാരക പുരസ്‌കാരം
ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാല മുന്‍ ചെയര്‍മാനും എസ്.എഫ്.ഐ നേതാവും വിദ്യാര്‍ത്ഥി സമരങ്ങളിലെ മുന്നണി പോരാളിയുമായ ഐഷി ഘോഷിന് നല്‍കുമെന്ന് സംഘടകരായ ഡോ.സി.ബാലന്‍, കെ.രാധാകൃഷ്ണന്‍, രാമോദരന്‍ ആലിങ്കാല്‍, കെ. സുജിത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . 10,000 രൂപയും ശില്‍പവുമാണ് പുരസ്‌കാരം. പി.വി.കെ പനയാല്‍, ഡോ.സി ബാലന്‍, വി.വി പ്രസന്നകുമാരി, അഡ്വ.കെ. രാജ്‌മോഹന്‍, ദാമോദരന്‍ ആലിങ്കാല്‍, കെ സുജിത്. എന്നിവരടങ്ങിയ പുരസ്‌കാര സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. സെപ്തംബര്‍ മാസം 23 ന് അഴിക്കോടന്‍ ദിനത്തില്‍ മുന്‍മന്ത്രിയും എം.പി യുമായിരുന്ന പി.കെ ശ്രീമതി ടീച്ചര്‍ ഐഷിഘോഷിന് പുരസ്‌ക്കാരം സമ്മാനിക്കും. സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി എം.രാജഗോപാലന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കരിവെളളൂര്‍ മുരളി. മുന്‍ എം പി . പി.കരുണാകരന്‍, ഡോ. എ.സി പത്മനാഭന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.

 

error: Content is protected !!