കാഞ്ഞങ്ങാട് : ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി ആനന്ദാശ്രമം ലയണ്‍സ് ക്ലബ് മുന്‍ അധ്യാപകന് എം വി രവീന്ദ്രനെ ആദരിച്ചു. ജില്ലയിലെ നാല് സ്കൂളുകളിലായി നിരവധി വര്‍ഷക്കാലം സേവനം ചെയ്യുകയും, അതോടൊപ്പം സാമൂഹ്യ സംസ്കാരിക മേഖലയിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജനകീയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത എന്നിവ മുന്‍നിര്‍ത്തിയാണ് ആദരവ് നല്‍കിയത്.
അദ്ദേഹം വിരമിച്ച പുല്ലൂര്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പ്രഭാകരന് അവതാര്‍ ആദരവ് നല്കി. സെക്രട്ടറി കെ എം പ്രമോദ്, വൈസ് പ്രസിഡണ്ട് പിവി സന്തോഷ്, പ്രഥമ പ്രസിഡണ്ട് കെ വി സതീശന്, മുന്‍ പ്രസിഡണ്ട് മാരായ മോഹനന് കൊടവലം, പി സത്യന്, പി ജയരാജ് നമ്പ്യാര്‍, ബിനോ ജോസഫ്, സ്കൂള്‍ പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണന്, സ്കൂള്‍ എച്ച് എം എം വി ജയ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് അംഗങ്ങളായ മുരളി, നാരായണന്, ബാലന്, ജയ്സണ്‍, സീതാരാമന് , വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പിടിഎ കമ്മിറ്റി അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.
