ചെണ്ടു മല്ലിക പൂക്കള്‍ വിരിഞ്ഞു; ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് അലങ്കരിക്കാന്‍ സൗജന്യമായി നല്‍കി പൂച്ചക്കാട് മൊട്ടംചിറയിലെ സര്‍ഗ്ഗ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍

പൂച്ചക്കാട് : മൊട്ടംചിറയിലെ സര്‍ഗ്ഗ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തകര്‍ തൊട്ടി കിഴക്കേക്കരയില്‍ നിന്നും പുറപ്പെടുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രായുടെ പരിപാടികള്‍ അലങ്കരിക്കുന്നതിന് സ്വന്തമായി വിളയിച്ചെടുത്ത ചെണ്ട് മല്ലിക പൂക്കള്‍ സൗജന്യമായി നല്‍കി.പ്രദേശത്തെ തളിര്‍ക്കൂട്ടം കൂട്ടായ്മയാണ് 50 സെന്റ് ഭൂമിയില്‍ പൂകൃഷി നടത്തിയത്. ആദ്യമായിട്ടാണ് വിളവെടുപ്പ്. കൂട്ടായ്മയുടെ മുതിര്‍ന്ന അംഗം രാജന്‍ ആലിങ്കാല്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പൂക്കള്‍ സര്‍ഗ്ഗ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റി ഭാരവാഹികളായ സുമിത്രന്‍ മാക്കംവീട്, ബിജു എന്നിവര്‍ക്ക് സര്‍ഗ്ഗ വേദി പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് കൈമാറി. വൈസ് പ്രസിഡന്റ് രാജന്‍ ആലിങ്കാല്‍ അധ്യക്ഷനായി. നന്ദകുമാര്‍ മാക്കംവീട്, ജിപേഷ് സുകുമാരന്‍, വിനീത് ബാബു, സജീഷ് വിജയന്‍, സി എച്ച് മാധവന്‍, നാരായണന്‍ മാക്കംവീട്, പ്രഭു മൊട്ടംചിറ, എ മുരളി, വിനു മീത്തല്‍, ദിലീപ് തൊട്ടി, മുരളി മീത്തല്‍, രാഹുല്‍ മുരളി, പി കെ സുമലത, നിഷിത സുകുമാരന്‍, രേഷ്മ പവിത്രന്‍, ബിന്ദു വിജയന്‍, ശാരദ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!