കാഞ്ഞങ്ങാട് കാസര്‍കോട് ജില്ലയില്‍ നിന്ന് ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആദ്യാ കല്യാണി യാദവ്. സബ്ബ് യൂത്ത് വിഭാഗത്തിലാണ്
ആദ്യാ കല്യാണി സ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരിക്കുക. കോട്ടച്ചേരി കുന്നുമ്മലിലെ വിദ്യാനികേതന്‍ കോച്ചിംഗ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ പ്രകാശന്റെയും അനിതയുടെയും മകളാണ്. ജില്ലാ കളക്ടര്‍ അരുണ്‍ പാണ്ഡ്യന്‍ ഐ.പി.എസ് പ്രസിഡന്റായ, അമ്പലത്തറയിലുള്ള കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന്റെ ഷൂട്ടിംഗ് റേഞ്ചിലെ അംഗമാണ് ആദ്യാകല്യാണി കഴിഞ്ഞ 17 മാസമായി ഇവിടെത്തെ ട്രെയിനര്‍ പ്രജീഷിന്റെ കീഴില്‍ 10 മീറ്റര്‍ പീപ്പ് സൈറ്റ് ഇനത്തില്‍ പരിശീലനം നടത്തി വരികയാണ്. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കെ.എ. നാസര്‍, ജോയിന്റ് സെക്രട്ടറി പി.വി. രാജേന്ദ്രകുമാര്‍, മെന്റ് മോട്ടിവേറ്ററുമായ ഡോ. സുമേഷ് സുകുമാരന്‍, യാഹിയ ആനക്കാരന്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നില്‍. കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു പെണ്‍കുട്ടി ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.
