വെള്ളരിക്കുണ്ട്: പരപ്പ സ്വദേശിനിയായ നഴ്സിനെ സൗദി അറേബ്യയിലെ റിയാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളത്തെ രതീഷിന്റെ ഭാര്യ ചിപ്പി (36)ആണ് നദീമിലെ താമസ സ്ഥലത്ത് മരിച്ചത്. മൂന്നു വര്‍ഷമായി നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്. ചിപ്പിയുടെ മരണ വിവരമറിഞ്ഞ് സൗത്ത് ആഫ്രിക്കയില്‍ പ്രവാസിയായ ഭര്‍ത്താവ് രതീഷ് നാട്ടിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.
പരേതനായ കരിപ്പാടകത്ത് മധു-സീത ദമ്പതികളുടെ മകളാണ്. മക്കള്‍: അനുനന്ദ, രതീഷ്, ദിവ്യ രതീഷ്.
