തൊഴിലുറപ്പ് തൊഴില്‍ എത്രയും പെട്ടെന്ന് പുന:രാരംഭിക്കുക :ബി എം എസ്; കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: തൊഴിലുറപ്പ് പദ്ധതിക്കെതിരെ കള്ള പ്രചാരണങ്ങള്‍ നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന കേരളസര്‍ക്കാരിനെതിരെയും , തൊഴിലുറപ്പ് പദ്ധതി എത്രയും പെട്ടെന്ന് ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍ നിശ്ചചയിച്ച 125തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കാസര്‍കോട് ജില്ലാ തൊഴിലുറപ്പ് മസ്ദൂര്‍ സംഘ് (ബി എം എസ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു.കാസര്‍കോട് ജില്ല തൊഴിലുറപ്പ് മസ്ദൂര്‍ സംഘ് (ബി എം എസ് )ജില്ലാ അധ്യക്ഷന്‍ ഹരീഷ് കുതിരപാടി അധ്യക്ഷനായി. ബിഎംഎസ് സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ കേളോത്ത്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി മാരായ പി ദിനേശ് ബംബ്രാണ,ഗുരുദാസ് ചേനക്കോട്, ,യശ്വന്തി ബെജ്ജ,വൈസ് പ്രസിഡണ്ടുമാരായഗീത ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മധുര്‍ മേഖല സെക്രട്ടറി ശ്രീധരന്‍ ചേനക്കോട്, ഉദുമ മേഖല സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ അരയാലിങ്കല്‍,രഞ്ജിത് ചെര്‍ക്കള, മനോജ് ജെ പി നഗര്‍ , ഗണേഷ് മന്നിപാടി ,ഉമാ കസബ കടപ്പുറം, ഭവ്യ ഗുരുദാസ്, അരുന്ധതി കസബ കടപ്പുറം ,ശാന്തകുമാരി, സദാശിവ മൊഗ്രാല്‍, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കാസര്‍കോട് ജില്ല തൊഴിലുറപ്പ് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി മിനി ശ്രീനിവാസന്‍, സ്വാഗതവും ബി എം എസ് കാസര്‍കോട് മേഖല സെക്രട്ടറി ബാബുമോന്‍ ചെങ്കള നന്ദിയും പറഞ്ഞു.

 

error: Content is protected !!