നജീബ് കാന്തപുരം എം.എല്‍.എ, ഗോപിനാഥ് മുതുകാട്, രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ക്ക് വെല്‍ഫെയര്‍ പുരസ്‌കാരം

കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള വിവിധ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മെട്രോ മുഹമ്മദ് ഹാജിയുടെ ഓര്‍ക്കായി നല്‍കുന്ന വിദ്യാഭ്യാസ
ശാക്തീകരണ പുരസ്‌കാരത്തിന് നജീബ് കാന്തപുരം എം.എല്‍.എ അര്‍ഹനായി. സൊസൈറ്റിയുടെ ആജീവനാന്ത ചെയര്‍മാനായിരുന്ന ടി. അബൂബക്കര്‍ ഹാജിയുടെ സ്മരണക്ക്? ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പുര
സ്‌കാരം മായാജാലത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യര്‍ക്കതുണയയ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിനാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക പ്രതിനിധിയുമായിരുന്ന പി.മുഹമ്മദ് കുഞ്ഞിമാസ്റ്ററുടെ പേരിലുള്ള മാധ്യമ പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകനുംഎഴുത്തുകാരനുമായ ഗ്രന്ഥകാരനുമായ രവീന്ദ്രന്‍ രാവണീശ്വരം അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെട്ടതാണ്
പുരസ്‌കാരം. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍
മാനും മുന്‍കണ്ണൂര്‍ യൂണിവേഴ്സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫസര്‍
കെ.പി.ജയരാജന്‍, കെ.പി.സി.സി സംസ്‌കാര സാഹിതി കാസര്‍കോട് ജില്ലാ
ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി, എഴുത്തുകാരനും പ്രഭാഷകനുമായ
ഹാഷിം ആറങ്ങാടി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തത്.ജനപ്രതിനിധികളുടെ നടപ്പു ശീലങ്ങളെ പൊളിച്ചെഴുതാന്‍ ശ്രമിച്ച നേതാവാണ് നജീബ് കാന്തപുരം എം.എല്‍.എ.യെന്ന് പുരസ്‌ക്കാര സമിതി വിലയിരുത്തി. പെരുന്തല്‍മണ്ണയില്‍ അദ്ദേഹം സ്ഥാപിച്ച സിവില്‍ സര്‍വീസ് അക്കാദമി രാജ്യത്തിന് തന്നെ മാതൃകയാണ്. എന്‍ഡോസള്‍ ഫാന്‍ മൂലം ജീവിതം നിശ്ചലമായ കാസര്‍കോട് ജില്ലയിലെ നൂറുകണക്കിന് മനുഷ്യരെ സമാനതകളില്ലാത്ത ദുരവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ ഒരു വലിയ ലോകം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ ഗോപിനാഥ് മു തുകാടിനോട് ചേര്‍ന്ന് നില്‍ക്കേണ്ടത് മനുഷ്യത്വം നഷ്ടപ്പെടാത്ത മനുഷ്യരുടെ കടമയാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി ഓര്‍മ്മിപ്പിച്ചു. മാധ്യമ പ്രവര്‍ത്തനത്തെ തൊഴിലിനപ്പുറമുള്ള ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റി എന്നതാണ് രവീന്ദ്രന്‍ രാവണേശ്വരത്തെ വ്യത്യസ്തനാക്കുന്നതെന്നും മതന്യൂനപക്ഷ വേട്ടക്കെതിരെ എഴുത്തിന്റെ പടവാളേന്തുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് പുരസ്‌കാരമെന്നും പുരസ്‌കാര സമിതി അറിയിച്ചു. മുന്‍മന്ത്രിമാരായ ഡോ.എം.കെ. മുനീര്‍, എന്‍.കെ. പ്രമേചന്ദ്രന്‍ എം.പി, കഥാകൃത്ത് ടി. പത്മനാഭന്‍, എഴുത്തുകാരന്‍ സേതു, നിരൂപകന്‍ പ്രൊഫസര്‍ ഇബ്രാഹിം ബേവിഞ്ച എന്നിവര്‍ക്കാണ് മുന്‍കാലങ്ങളില്‍ വെല്‍ഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. സെപ്റ്റംബര്‍ രണ്ടാം വാരം കാഞ്ഞങ്ങാട്ട് വെച്ച് നടത്തുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പുരസ്‌കാര സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍, അംഗങ്ങളായ പ്രൊഫ.കെ.പി. ജയരാജന്‍, ബഷീര്‍ ആറങ്ങാടി, ഹാഷിം ആറങ്ങാടി, വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ മുത്തലിബ് കുളിയങ്കാല്‍, കണ്‍വീനര്‍ ടി റംസാന്‍, ട്രഷറര്‍ സുറൂര്‍ മൊയ്തുഹാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

error: Content is protected !!