എല്‍ഐസി കാഞ്ഞങ്ങാട് ശാഖയില്‍ ഇന്‍ഷുറന്‍സ് വാരാഘോഷവും എഴുപതാം വാര്‍ഷികവും നടന്നു

കാഞ്ഞങ്ങാട്: എല്‍ഐസി കാഞ്ഞങ്ങാട് ശാഖയില്‍ ഇന്‍ഷുറന്‍സ് വാരാഘോഷവും ശാഖയുടെ എഴുപതാം വാര്‍ഷികവും വിപുലമായ പരിപാടികളോടെ നടന്നു. ജില്ലാ പോലീസ് മേധാവി നിതിന്‍ രാജ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. ജന ജീവിതത്തിന്റെ രക്ഷാകവചമാണ് എല്‍ഐസി എന്ന് അദ്ദേഹം പറഞ്ഞു.
ബ്രാഞ്ച് മാനേജര്‍ എല്‍ എസ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സാറ്റലൈറ്റ് ഓഫീസ് മാനേജര്‍ രാഹുല്‍ സതീഷ് എന്നിവര്‍ ഇന്‍ഷുറന്‍സിന്റെ സമകാലിക പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.ചടങ്ങില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി കുമാരി ശ്രീലക്ഷ്മി പോലീസ് മേധാവി യുടെ ഛായ ചിത്രം കൈമാറി. എല്‍ഐസി ഏജന്റ് മാരായ ടി വി ബാലകൃഷ്ണന്‍, എ സി നാരായണന്‍, എം പ്രദീപ്കുമാര്‍, കെ ചന്ദ്രന്‍, എ വി പ്രദീപ് കുമാര്‍, കെ ബാബു, പി വി രാജേഷ്,കെ ലീല, യു വി സരോജിനി, സ്റ്റാഫ് അംഗങ്ങളായ കെ അജയകുമാര്‍, സൂസന്‍ ചാക്കോ, കെ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. സാറ്റലൈറ്റ് ഓഫീസ് മാനേജര്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ രാഹുല്‍ സതീഷ് സ്വാഗതവും എം ബിനീഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!