ശ്രീമദ് ചിദാനന്ദപുരി സ്വാമിയുടെ ധര്‍മ്മ പ്രഭാഷണ പരമ്പര ഒക്ടോബര്‍ 4 മുതല്‍ 8 വരെ; സംഘാടക സമിതി രൂപീകരിച്ചു

പാണത്തൂര്‍ : കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ ഒക്ടോബര്‍ 4 മുതല്‍ 8 തീയതികളില്‍ ബളാംതോട് ശ്രീ മായത്തി ഭഗവതി ക്ഷേത്രത്തില്‍ വച്ച് നടത്തുന്ന ധര്‍മ്മ പ്രഭാഷണ പരമ്പരക്ക് സംഘാടക സമിതി രൂപീകരിച്ചു. പനത്തടി, കള്ളാര്‍, കുറ്റിക്കോല്‍, കരിക്കെ ഗ്രാമപഞ്ചായത്തുകളിലെ അറുപതോളം ക്ഷേത്ര ഭാരവാഹികളും വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും ഉള്‍പ്പെട്ട 301 അംഗ സംഘാടക സമിതി
രൂപീകരിച്ചു. ആര്‍ മോഹന്‍ കുമാര്‍
(ചെയര്‍മാന്‍),
കെ.പി അജന്ത കുമാര്‍,കെ.കെ അശോകന്‍
(ജനറല്‍ കണ്‍വീനര്‍മാര്‍),
കെ കൃഷ്ണന്‍കുട്ടി,
(ട്രഷറര്‍),ആര്‍ സൂര്യനാരായണ ഭട്ട് (പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍) വിവിധ
ഉപസമിതികളും രൂപികരിച്ചു.
ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ബ്രഹ്‌മചാരി ധര്‍മ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് എം വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. എ.കെ ദിവാകരന്‍, അഡ്വ. കെ കരുണാകരന്‍ നമ്പ്യാര്‍, അഡ്വ. നാരായണന്‍ നായര്‍, ആര്‍ കിഷോര്‍ കുമാര്‍, കെ.പി. അജന്തകുമാര്‍, കെ. ബാലകൃഷ്ണന്‍, ആര്‍. പ്രേംകുമാര്‍, ഗോവിന്ദന്‍ മാസ്റ്റര്‍, കൂക്കള്‍ രാഘവന്‍, എം. കുഞ്ഞികൃഷ്ണന്‍, എം ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. അശോകന്‍ സ്വാഗതവും കെ. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.

 

error: Content is protected !!