കാഞ്ഞങ്ങാട്:ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി പടിഞ്ഞാറെക്കര ഭാരതാംബ ബാലഗോകുലം പതാക ദിനത്തില്‍ പടിഞ്ഞാറെക്കര ജന്മാഷ്ടമി സ്വാഗതസംഘം രക്ഷാധികാരി റിട്ട . എസ്.ഐ. എ.എം രഞ്ജിത് കുമാര്‍ പതാക ഉയര്‍ത്തി. ഗോപൂജയില്‍ ആഘോഷ പ്രമുഖ് മനീഷ് കുളങ്ങര, രാജീവന് പടിഞ്ഞാറെക്കര, ദിവീഷ്, ദേവാനന്ദ്, ആര്‍ഷ, പി. എസ്, പാര്‍വ്വതി , കെ. കെ.രജീഷ് ,കെ. കെ. മധു , കെ . കെ ജയചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കോട്ടപ്പാറ :
ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങള്തുടക്കം കുറിച്ച് പതാകദിനം ആചരിച്ചു. വിവേകാനന്ദ ബാലഗോകുലം വാഴക്കോട്, ശിവജി ബാലഗോകുലം കോട്ടപ്പാറ സംയുക്തമായി
സംഘടിപ്പിച്ച പതാക ദിനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാര്‍ എ. വേലായുധന് പതാക ഉയര്‍ത്തി.
ആഘോഷ പ്രമുഖ് ശ്യാംപ്രസാദ് ശിവജി നഗര്‍, ട്രഷറര്‍ പി.അശോകന്,ജോണ്‍ സെക്രട്ടറി രാഗിന് കുമാര്‍,
ബാലഗോകുലം ജില്ലാ സമിതിയംഗം പി. മധു തുടങ്ങിയവര്‍ സംബന്ധിച്ചു.
ചുള്ളിക്കര :ശ്രീ കൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലം കൊട്ടോടി മണ്ഡലം പതാക ദിനം ആചരിച്ചു.
ദ്വാരക ബാലഗോകുലം ഒരള, ശ്രീദുര്‍ഗ്ഗ ബാലഗോകുലം മാവുങ്കാല്‍, ശ്രീ ശാസ്താ ബാലഗോകുലം കൊട്ടോടി എന്നീ ഗോകുലങ്ങള്‍ ചേര്‍ന്നതാണ്
പതാക ദിനം ആചരിച്ചത്.
കൊട്ടോടി മണ്ഡലം
ആഘോക്ഷ സമിതി അധ്യക്ഷന്‍ പ്രദീപ് മാഷ് കൊട്ടോടി ടൗണിലും ആഘോഷ പ്രമുഖ് എം കൃഷ്ണകുമാര്‍ മാവുങ്കാലിലും,
ആഘോഷ പ്രമുഖ്
എം പ്രമോദ് ഒരളയിലും പതാക ഉയര്‍ത്തി. ബാലഗോകുലം പനത്തടി താലൂക്ക് കാര്യദര്‍ശി വിജേഷ് കൊച്ചി, ആര് എസ് എസ് ജില്ലാ സഹ കാര്യവാഹ് ശ്രീജിത്ത് കൊട്ടോടി, ഖണ്ഡ് കാര്യവാഹ് കെ. വൈശാഖ്, അജിത്ത് കുമാര്‍, സി.രാജേഷ്, ബാലു കൊച്ചി, ഉണ്ണികൃഷ്ണന്, എന്നിവര്‍ പങ്കെടുത്തു.
