ആറങ്ങാടി ഇസ്സത്തൂല്‍ ഇസ്ലാം ജമാഅത്ത് നൂറുന്‍ അലാ നൂര്‍ മിലാദ് ശരീഫ് നബി ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം നടന്നു

കാഞ്ഞങ്ങാട്: ആറങ്ങാടി ഇസ്സത്തൂല്‍ ഇസ്ലാം ജമാഅത്ത് നൂറുന്‍ അലാ നൂര്‍ മിലാദ് ശരീഫ് നബി ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ആറങ്ങാടി ജുമാ മസ്ജിദ് അങ്കണത്തില്‍ നടന്നു. മിലാദ് കമ്മിറ്റി ചെയര്‍മാന്‍ കെ.മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടും, കെ എം സി സി നേതാവുമായ എം.കെ.അബ്ദുള്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സ്വര്‍ണ്ണ പതക്ക വിതരണം കെ.അബ്ദുള്‍ ഷുക്കൂര്‍ ഹാജി നിര്‍വ്വഹിച്ചു. ആറങ്ങാടി ഖത്തീബ് മുഹമ്മദ് ശഫീക്ക് റഹ്‌മാനി, ബഷീര്‍ ആറങ്ങാടി , ജമാ അത് പ്രസിഡണ്ട് ടി അബ്ദുള്‍ അസീസ് ആറങ്ങാടി , ജമാ അത്ത് സെക്രട്ടറി എം.കെ. അഷ്‌റഫ്, എം.കെ.അബ്ദുള്ള, ഇ.കെ. അബ്ദുള്‍ റഹ്‌മാന്‍ , സി.എച്ച്.അബ്ദുള്‍ ഹമിദ് ഹാജി, കെ.അബ്ദുള്‍ ഷുക്കൂര്‍ , ടി. റംസാന്‍, കെ. കെ. മശ്ഹൂദ് ഹാജി , കെ.കെ. സിറാജ്, എന്നിവര്‍ പ്രസംഗിച്ചു. മിലാദ് കമ്മിറ്റി കണ്‍വീനര്‍ ബി.കെ. ഫൈസല്‍ സ്വാഗതവും, ജോയിന്റ് കണ്‍വീനര്‍ പി.വി. അസി നന്ദിയും പറഞ്ഞു .

 

error: Content is protected !!