മെമ്പര്‍ കെയര്‍ പദ്ധതിയുമായി കുറ്റിക്കോല്‍ വീട്ടിയാടി ഒമ്പതാം വാര്‍ഡ് ഓണാഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്ന ആളുകള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു

ബന്തടുക്ക :മെമ്പര്‍ കെയര്‍ പദ്ധതിയുമായി കുറ്റിക്കോല്‍ വീട്ടിയാടി ഒമ്പതാം വാര്‍ഡ്
ഓണാഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്ന ആളുകള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, ശാരീരിക അവശതകള്‍ നേരിടുന്ന 25 ഓളം പേര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍ മഹേഷ് ഗോപാല്‍ നേതൃത്വം നല്‍കി, ലോഹിതാക്ഷന്‍ മലാംകൂണ്ട്, വിനോദ് കാട്ടൂര്‍, ചിന്മയാനന്ദ്, സുമിത് രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

 

error: Content is protected !!