മുസ്ലിംലീഗ് മലയോര പെരുമ മ . പെ. 2026 പരപ്പയില്‍; ബ്രോഷര്‍ പ്രകാശനം നടന്നു; സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കൗണ്‍സിലര്‍ സന മാണിക്കോത്ത് നിര്‍വഹിച്ചു

പരപ്പ :മുസ്ലിം ലീഗ് മലയോര പഞ്ചായത്തുകളായ കോടോം ബേളൂര്‍, കിനാന്നൂര്‍ കരിന്തളം, ബളാല്‍ സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ 26 ന് മലയോര കുടുംബ സംഗമം പരപ്പ റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കൗണ്‍സിലര്‍ സന മാണിക്കോത്ത് നിര്‍വഹിച്ചു. ചടങ്ങില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ല വൈസ് പ്രസിഡണ്ട് വണ്‍ ഫോര്‍ അബ്ദുള്‍റഹിമാന്‍, സംഘാടക സമിതി ചെയര്‍മാന്‍ മുസ്തഫ തായന്നൂര്‍, കോഡിനേറ്റര്‍ താജുദ്ദീന്‍ കമ്മാടം, ജനറല്‍ കണ്‍വീനര്‍ ഗഫൂര്‍ എടത്തോട് ട്രഷറര്‍ സലാം പട് ളത്ത്, വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ഹാജി ഒടയംചാല്‍, സുബൈര്‍ കമ്മാടം എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!