ചിറപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു

നീലേശ്വരം : നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു.ചിറപ്പുറത്ത് നഗരസഭ മാലിന്യ പ്ലാന്റ് പരിസരത്ത്
കെ എല്‍ 17 എ 1453 ലോറിയാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ കത്തുന്ന നിലയില്‍ കണ്ടത്. പരിസരവാസികള്‍ ഉടനെ കാഞ്ഞങ്ങാട് ഫയര്‍‌സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചിരുന്നു. ലോറി ഉടമ ജോഷി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

error: Content is protected !!