കാഞ്ഞങ്ങാട്: കാറ്റാടി ജനശക്തി കലാവേദി 39 )മത് ഓണാഘോഷം വിവിധ പരിപാടികളുടെ നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം നീലേശ്വരം നഗരസഭ ചെയര്മാന് പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജനശക്തി കലാവേദി പ്രസിഡണ്ട് പ്രമോദ് കാറ്റാടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രമുഖ സാംസ്കാരിക പ്രഭാഷകന്‍ വി. കെ.സുരേഷ് ബാബു സാംസ്കാരിക പ്രഭാഷണം നടത്തി. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം കാറ്റാടി കുമാരന്, കൊളവയല്‍ ലോക്കല്‍ സെക്രട്ടറി ഗംഗാധരന് കൊളവയല്‍, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സുജിത്ത് മോനാച്ച,സി.പി.ഐ.എം കൊളവയല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാറ്റാടി, വിപിന്‍ കാറ്റാടി, സി.പി.ഐ.എം കാറ്റാടി സെക്കന്‍ഡ് ബ്രാഞ്ച് സെക്രട്ടറി സുഭാഷ് കാറ്റാടി, ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എസ്. കെ.സുജിത്ത് എന്നിവര്‍ സംസാരിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും പരിപാടിയില്‍ വച്ച് അനുമോദിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് എം.കെ. സുമതി സമ്മാനദാനം നിര്‍വഹിച്ചു. ക്ലബ്ബ് സെക്രട്ടറി രതീഷ് കാറ്റാടി സ്വാഗതവും ട്രഷറര്‍ ടി.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജനശക്തി കലാ വേദിയിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാ സന്ധ്യയും ചിലമ്പൊലിയുടെ ഗോത്രപെരുമ നാടന്‍ കലാപരിപാടികളും അരങ്ങേറി.
