പുല്ലൂര്‍ :പെരളം റെഡ് യങ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, മഹിളാ അസോസിയേഷന് ഫസ്റ്റ്,സെക്കന്‍ഡ് യൂണിറ്റുകള്‍, ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റികള്‍ എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച പെരളോണം- കണ്ടോണം ഓണാഘോഷം പരിപാടികളുടെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഒപ്പം ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു,,എല്‍. എസ്.എസ്, യു. എസ്. എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. സബിത ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. റെഡ് യങ്സ് ക്ലബ്ബ് പ്രസിഡണ്ട് എ. ബിനു അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍ കെ. ബിന്ദു, സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടി.ബിന്ദു,ലോക്കല്‍ കമ്മിറ്റി അംഗം പി. കുഞ്ഞിക്കേളു, പെരളം സെക്കന്റ് ബ്രാഞ്ച് സെക്രട്ടറി ടി. ഹരീഷ്, മഹിളാ അസോസിയേഷന് സെക്കന്റ് യൂണിറ്റ് സെക്രട്ടറി ശ്യാമള, ഫസ്റ്റ് യൂണിറ്റ് സെക്രട്ടറി ഷീബ, ഡി.വൈ.എഫ്.ഐ പുല്ലൂര്‍ മേഖലാ പ്രസിഡണ്ട് സുധി ലക്ഷ്മണ്, എന്നിവര്‍ സംസാരിച്ചു. റെഡ് യങ്സ് ക്ലബ്ബ് സെക്രട്ടറി ടി.മനുഷ് സ്വാഗതവും ഡി.വൈ.എഫ്.ഐ പെരളം യൂണിറ്റ് സെക്രട്ടറി പ്രണവ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ മത്സരങ്ങളും അരങ്ങേറി. മത്സര വിജയികള്‍ക്ക് പി. നാരായണന് സമ്മാനദാനം നടത്തി
