തെരുവിന്റെ മക്കള്‍ക്ക് ഓണക്കോടിയും ഓണസദ്യയും നല്‍കിയും നന്മ മരം കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് :- കാഞ്ഞങ്ങാട്ടെ തെരുവിന്റെ മക്കള്‍ക്ക് ഓണക്കോടിയും , ഓണസദ്യയും നല്‍കി കാഞ്ഞങ്ങാട് ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായി കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നന്മ മരം കാഞ്ഞങ്ങാട്.സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകര്‍ന്ന പരിപാടി നന്മ മരം രക്ഷാധികാരിയും നഗരസഭാ ചെയര്‍മാനുമായ വി. വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ഉത്രാടം ദിനത്തില്‍ നടന്ന ഓണക്കോടി വിതരണം കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി സുദീപ് ഉദ്ഘാടനം ചെയ്തു.
തെരുവിന്റെ മക്കള്‍ക്കും സമൂഹത്തിന്റെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഓണത്തിന്റെ സന്തോഷം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണസദ്യ ഓണക്കോടി വിതരണവും സംഘടിപ്പിച്ചത്. വിവിധ വിഭവങ്ങളടങ്ങിയ ഓണസദ്യ ഏറെ സന്തോഷത്തോടെയാണ് പങ്കെടുത്തവര്‍ സ്വീകരിച്ചത്. നന്മ മരം പ്രവര്‍ത്തകരോടൊപ്പം നിരവധി പേരും പരിപാടിയില്‍ പങ്കാളികളായി. ഓണത്തിന്റെ യഥാര്‍ഥ സന്ദേശമായ സ്‌നേഹവും സഹാനുഭൂതിയും പങ്കുവെക്കലും പ്രവര്‍ത്തിയിലൂടെ പ്രകടമാക്കിയ പരിപാടി ശ്രദ്ധേയമായി. സമൂഹത്തിലെ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നന്മ മരത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമായി മാറി.

 

error: Content is protected !!