പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗളൂരു ഒഴിവാക്കിയാല്‍ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ എണ്ണം കുറയും :എം വിജിന്‍ എംഎല്‍എ

കാഞ്ഞങ്ങാട് :പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗളൂരുവിനെ ഒഴിവാക്കിയാല്‍ കേരളത്തിലേക്കുള്ള ട്രെയിനുകളുടെ എണ്ണം കുറയുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎംഎല്‍എ. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടി മുറിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മംഗളൂരുവിനെ പാലക്കാട് ഡിവിഷനില്‍ നിന്നൊഴിവാക്കി മൈസൂരു ഡിവിഷനോട് ചേര്‍ത്തുവെക്കാനാണ് റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഈ തീരുമാനം നടപ്പാക്കും. ഇതോടെ മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഗണ്യ മായി കുറയുക മാത്രമല്ല, നിലവിലുള്ള ട്രെയിനുകള്‍ തന്നെ നിര്‍ത്തലാക്കുകയും പുതിയ ട്രെയിനുകള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും.പാലക്കാട് റെയില്‍വേ ഡിവിഷന് ഇത് മൂലം 60ശതമാനം സാമ്പത്തിക നഷ്ട മുണ്ടാകും.അതു കൊണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു കൊണ്ട് ഡിവൈഎഫ്‌ഐ കേന്ദ്രനടപടിക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുക യാണ്. പാലക്കാട് ഡിവിഷനില്‍ നിന്നും ആരംഭിച്ച സമരം ജില്ലാ കേന്ദ്രങ്ങളിലെ സമരത്തിന് ശേഷം വ്യാപിപ്പിക്കും.കേന്ദ്രത്തിനെതിരെ പാലക്കാട് റെയില്‍വേ ഡിവിഷന് മുന്നില്‍ യുഡിഎഫ് മന്ത്രിമാര്‍ നടത്തുന്ന സമരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ യുഡിഎഫ് എം പി മാര്‍ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തണമെന്നും അതിനെ ഡിവൈഎഫ്‌ഐ പിന്തുണക്കുമെന്നും വിജിന്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അനിഷേധ്യ, വി ഗിനീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.

 

 

error: Content is protected !!