പൂച്ചക്കാട് : മൊട്ടംചിറയിലെ സര്‍ഗ്ഗ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ ഉത്രാട ദിനം ആഘോഷിച്ചു. വീടുകള്‍ തോറും പൂക്കള മത്സരവും നടന്നു. മാവേലി വേഷത്തോടൊപ്പം ക്ലബ് അംഗങ്ങള്‍ ഗൃഹ സന്ദര്‍ശനം നടത്തി. പൂച്ചക്കാട് റൗളത്തുല്‍ ഉലും – ഫാറൂഖിയ മദ്രസയും നടത്തിയ നബിദിന റാലിക്ക് മാവേലിയും നാട്ടുക്കാരും ആശംസകള്‍ അറിയിച്ചു. ക്ലബ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട്, ജനറല്‍ സെക്രട്ടറി നന്ദുകുമാര്‍ മാക്കംവീട്, രാജന് ആലിങ്കാല്‍, ഏ കെ പവിത്രന്, സി എച്ച് വിനീത്, സുമിത്രന് മാക്കംവീട് എന്നിവര്‍ നേതൃത്വം നല്കി.
