പെരിയ ശ്രീ ശൈലംദേവീക്ഷേത്രത്തില് ആഷാഡമാസാചരണ സമാപനവും ശ്രീവര മഹാലക്ഷ്മി ആചരണവും മതാശ്രീ ഓം ശ്രീ ശിവജ്ഞാനമായി സരസ്വതി അമ്മയുടെ ജന്മദിനവും സംയുക്തമായ ആഘോഷിച്ച സുഹാസിനി പൂജ ചരിത്ര ശ്രദ്ധ പിടിച്ചു പറ്റി. സാധാരണയായി പൂജകളും ഹോമങ്ങളും ഒരു സമുദായത്തിന്റെ മാത്രം അവകാശമായി കാണുന്ന ഈ കാലഘട്ടത്തില്‍ പുരുഷ മേധാവിത്വത്തില്‍ നിന്നും സ്ത്രീകള്‍ക്കും പൂജാ ഹോമാദികള്‍ ചെയ്യാന്‍ പറ്റും, എന്ന് തെളിയിച്ചുകൊടുത്ത ലിംഗ വര്‍ണ്ണ വ്യത്യാസമില്ലാതെ ഏവരെയും ഒന്നായി കാണുന്ന അപൂര്‍വ്വക്ഷേത്രമാണ് പെരിയ ശ്രീശൈലം ദേവി ക്ഷേത്രം ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ ഒക്കെ ക്ഷേത്ര തന്ത്രി മഹാമണ്ഡലേശ്വര്‍ സ്വാമി ഓംശ്രീ വിദ്യാനന്ദ സരസ്വതിയുടെ ഉപദേശ അനുഗ്രഹങ്ങളുടെ ഓം ശ്രീ മഠം മഠാധിപതി മാതാ ശ്രീ ഓം ശ്രീ ശിവജ്ഞാനമായി സരസ്വതി അമ്മയാണ് നിര്‍വഹിക്കുന്നത്, ആദ്ധ്യാത്മിക രംഗത്ത് അത്യപൂര്‍വ്വ സാധനയിലൂടെ ശ്രദ്ധ നേടിയതാണ് മാതാ ശ്രീ. ഓം ശ്രീ ശിവജ്ഞാനമയി സരസ്വതി, ക്ഷേത്രത്തില്‍ നടന്ന വര മഹാലക്ഷ്മി പൂജയോട് അനുബന്ധിച്ച് സുഹാസിനി പൂജ നടത്തുകയുണ്ടായി സാധാരണയായി ഒരു സമുദായത്തിലെ സ്ത്രീകളെ മാത്രമേ സുഹാസിനി പൂജക്ക് ഇരുത്താറുള്ളൂ അതിന് വിപരീതമായി വര്‍ണ്ണ ഭേദമന്യേ എല്ലാവര്ക്കും സുഹാസിനി പൂജയുടെ ദൈവ ചൈതന്യം ഉള്‍ക്കൊള്ളുവാനുള്ള അവകാശം ഉണ്ട് എന്ന് വിളിച്ചോതിക്കൊണ്ട് ജാതീയതിക്കതീതമായി ഒമ്പത് സ്ത്രീകളെ സുഹാസിനി പൂജ ക്കിരുത്തി. മാതൃസമിതി അംഗങ്ങള്‍ വിധി പ്രകാരം സുഹാസിനി പൂജ ചെയ്തപ്പോള്‍ അത് ഏവര്‍ക്കും വേറിട്ട അനുഭവമായി.
പഞ്ചഭൂത നിര്‍മ്മിതമായ പ്രകൃതി ലയമായ പ്രപഞ്ചത്തില്‍ ജീവിക്കുന്നവര്‍ക്ക് എല്ലാം ഒറ്റ ജാതിയെ ഉള്ളൂ എന്ന് മഹാ മണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതിയും മതാ ശ്രീ ഓം ശ്രീ ശിവജ്ഞാനമായി സരസ്വതി അമ്മയും അവരുടെ ആത്മീയ കര്‍മ്മങ്ങളിലൂടെ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
