പ്രസ് ഫോറം അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

നീലേശ്വരം: നീലേശ്വരം പ്രസ് ഫോറം അംഗങ്ങള്‍ക്കുള്ള ഓണകിറ്റ് വിതരണം റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി കെ ജയശ്രീ നിര്‍വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനായി.മാസ് വുഡ് എം.ഡി. വി.ജെ ജോസ്,വി.ജെ. ആന്റണി,വി.ജെ ജോസഫ് , എന്നിവര്‍ സംസാരിച്ചു. പ്രസ് ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതവും ട്രഷറര്‍ ഡി. രാജന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!