കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം പോന്നോണം ലാഭോല്‍സവത്തിന്റെ ഭാഗമായുള്ള ദിവസേന നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. ദിവസേനയുള്ള നറുക്കെടുപ്പും ദിവസേനയുള്ള സമ്മാനങ്ങളും കസ്റ്റമേഴ്‌സിനിടയില്‍ ആവേശമായി മാറിയിരിക്കയാണ്. ഓഗസ്റ്റ് 1 മുതല്‍ ആരംഭിച്ച ഈ സമ്മാന പദ്ധതിയില്‍ നിരവധിയായ ആളുകളാണ് സമ്മാനങ്ങള്‍ കരസ്തമാക്കിയത്. ഒരു കുടുംബത്തിനാവശ്യമായ എല്ലാ വസ്ത്രങ്ങളുടെയും വിപുലമായ ശേഖരവും മിതമായ നിരക്കില്‍ മികച്ച കസ്റ്റമര്‍ സര്‍വീസോടുകുടി നല്‍കുകയും ചെയ്യുന്നു എന്നതാണ് ഇമ്മനുവലിന്റ പ്രത്യേകത. ഇമ്മാനുവല്‍ സില്‍ക്സിന്റെ എല്ലാ ഷോറൂമുകളിലുമായി ഒരു കോടി രൂപയുടെ സമ്മാനങ്ങളും മികച്ച ഡിസ്‌കൗണ്ടുകളുമാണ് ഇമ്മാനുവല്‍ സില്‍ക്സ് വാഗ്ദാനം ചെയ്യുന്നത്. ഇമ്മാനുവല്‍ സില്‍ക്സില്‍ നടന്ന നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനം പ്രശസ്ത സിനിമ – സീരിയല്‍ താരം കലാഭവന്‍ നന്ദന വിതരണം ചെയ്തു. ചടങ്ങില്‍ സിപി ഫൈസല്‍,പിആര്‍ഒ മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ സന്തോഷ് ടിT തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ജഗത് രതീഷ് പുല്ലൂര്‍, രജനി പി വി തൈകടപ്പുറം, യാശ്വിന്‍ ബണ്ടിച്ചാല്‍ ചട്ടംച്ചാല്‍, റിതിക p സുജിത് പനയാല്‍, ദേവകിയമ്മ കാലിച്ചം പൊതി മടിക്കൈ, മാമുനി വിജയന്‍ തൈക്കടപ്പുറം എന്നിവര്‍ യഥാക്രമം മൈക്രോവേവ് ഓവന്‍, സൗണ്ട്ബാര്‍,ടിവി തുടങ്ങി നിരവധിയായ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ആര്യനന്ദ വെള്ളിക്കോത്ത്, ഇഷാന്‍ ദേവ് ബെവിഞ്ച, അവനിക എളേരിതട്ട്, സിന്ധു പാലക്കുന്ന്, എബ്രഹാം ബേബി ഒടയംച്ചാല്‍, അര്‍ജുന്‍ വെള്ളിക്കോത്ത്, സുവര്‍ണ കൃഷ്ണന്‍ മാലോം, അന്‍സിന്‍ മാധവ് പൊള്ളക്കട, കൃഷ്ണ S B കാഞ്ഞങ്ങാട് സൗത്ത്, ഋഷികേശ് അനില്‍ കണിയംകുണ്ട്, പ്രിയ പി രാവണേശ്വരം, ദേവത് റാം കാഞ്ഞങ്ങാട് തുടങ്ങിയവരും ഇതുവരെ സമ്മാനര്‍ഹരായിട്ടുണ്ട്.
