കാഞ്ഞങ്ങാട്: തിരു വോണാഘോഷം മാനവ മൈത്രി ഊട്ടിയുറപ്പിക്കുന്നതായിരിക്കണ മെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രസ് ഫോറോണം-26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് കാലത്ത് പട്ടിണിക്കാലമായിരുന്നു.
ഇപ്പോഴതല്ലാം നീങ്ങി. അതു കൊണ്ട് എങ്ങും ജീവിതം തന്നെ ഉല്‍സവ തിമര്‍പ്പിലാ ണെന്നും ചെയര്‍മാന്‍ കൂട്ടി ചേര്‍ത്തു. പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍ ഏ.എം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അ സോസിയേഷന്‍ പ്രസിഡന്റ് സി.കെ ആസിഫ്, സാമൂഹിക പ്രവര്‍ത്തകന്‍ സുറൂര്‍ മൊയ്തു ഹാജി എന്നിവര്‍ സംസാരിച്ചു. ഓണി ക്കോടി വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്ലമിന് നല്‍കി നിര്‍വഹിച്ചു. ഓണക്കിറ്റ് വിതരണം കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അ സോസിയേഷന്‍ പ്രസിഡന്റ് സി.കെ ആസിഫ് പ്രസ് ഫോറം മുന്‍ പ്രസിഡന്റ് പി പ്രവീണ്‍കുമാറിന് നല്‍കി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഹരി നന്ദിയും പറഞ്ഞു.
