ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വിജ്ഞാനമേള സിനോവ 2026 കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ തുടക്കമായി; കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം പ്രശാന്ത് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാനികേതന്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ജില്ലാ യിലെ
ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വിജ്ഞാനമേള സിനോവ 2026 കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരം സ്‌കൂളില്‍ വച്ച് നടന്നു. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ. ശിവശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സര്‍വകലാശാല പെരിയ ഫിസിക്‌സ് വിഭാഗം മേധാവി ഡോ.ഇ.പ്രസാദ് മുഖ്യഅതിഥിയായി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി ഗണേശന്‍ പുതിയകണ്ടം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വരിജ ടീച്ചര്‍, വിവേകാനന്ദ വിദ്യാമന്ദിരം പ്രസിഡന്റ് ടി വി അശോകന്‍, വിജ്ഞാനമേള ജില്ലാ സംയോജകന്‍ സദാശിവന്‍ മാസ്റ്റര്‍ ബോവിക്കാനം,വിദ്യാനികേതന്‍ ജില്ലാ വൈസ്പ്രസിഡന്റ് വിട്ടല്‍ ഭട്ട് എന്നിവര്‍ സംസാരിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി ജയകുമാര്‍ നെല്ലിത്തറ സ്വാഗതവും സെക്രട്ടറി എന്‍. അശോക് കുമാര്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ 20 ഓളം വിദ്യാലയങ്ങളില്‍ നിന്നായി 400 ഓളം കുട്ടികള്‍ വിജ്ഞാന മേളയില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കേരള ബുക്‌സ് ഓഫ് ഐക്കണ്‍ ടാലന്റ് പുരസ്‌കാരം നേടിയ ബാബു കോട്ടപ്പാറയെ ഉപഹാരം നല്‍കി ആദരിച്ചു.

 

error: Content is protected !!