പൂവന്‍കോഴിയെ ചൊല്ലി യുവാവിനെ ആക്രമിച്ചു; മൂന്നു പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: പൂവന്‍ കോഴിയെ കാണാതായതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തില്‍ യുവാവിനെ മര്‍ദ്ദിക്കുകയും വടിവാള്‍ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഉപ്പള കൊടിബയിലെ അന്‍സല മന്‍സിലില്‍ മുഹമ്മദ് അത്തിക്കിന്റെ (27) പരാതിയിലാണ് അയാസ്, സൈഫു,അന്‍ഫല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാവിലെ 9 മണിയോടെ ഉപ്പളയിലെ ഫെഡറല്‍ ബേങ്കിന് മുന്‍വശം വെച്ചായിരുന്നു സംഭവം. മര്‍ദ്ദനമേറ്റ പരാതിക്കാരന്‍ ചികിത്സ തേടി നയാ ബസാര്‍ അമ്പാറിലെ ആശുപത്രിയിലേക്ക് പോകും വഴി ഒന്നാം പ്രതിയും മൂന്നാം പ്രതിയും കാറില്‍ വന്ന് മൂന്നാം പ്രതി വടിവാളുമായി കാറില്‍ നിന്നിറങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിക്കാരന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പൂവന്‍ കോഴിയെ കാണാതായത് ചോദിച്ച വിരോധമായിരുന്നു സംഭവത്തിനു കാരണം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 

error: Content is protected !!