വെള്ളരിക്കുണ്ട്: ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഉക്രൈന്‍ കപ്പലിനുനേരെയുണ്ടായഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് വാളിപ്ലാക്കല്‍ അഖില്‍ ജോയന്റെ (26) മൃതദേഹം 23 ന് നാട്ടിലെത്തിക്കും. 23നു രാത്രി 7.40നു ബെംഗളൂരു വിമാനത്താവളത്തിലെത്തിക്കും. 24 ന് രാവിലെ വെള്ളരിക്കുണ്ട് എകെജി നഗറിലുള്ള വസതിയിലെത്തിക്കും. ഒഡേസ തുറമുഖത്തിന് സമീപം ആഫ്രിക്കന്‍ രാജ്യമായ ഗിനി ബസായുടെ പതാക വഹിച്ചിരുന്ന മുംബൈ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംവി ഗോള്‍ഡന്‍ ലിയോ എന്ന കപ്പലിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് അഖില്‍ കൊല്ലപ്പെട്ടത്. കപ്പലിലെ ചീഫ് ഓഫിസറായിരുന്നു അഖില്‍.
ജൂലൈ 20ന് ആണ് അഖില്‍ കൊല്ലപ്പെട്ട വിവരം വീട്ടുകാര്‍ ക്ക് ലഭിച്ചത്. വെള്ളരിക്കുണ്ടിലെ വാളിപ്ലാക്കല്‍ ജോയന്റെയും സാലിയുടെയും ഏക മകനാണ്. ചെന്നൈയില്‍ മറൈന്‍ എന്‍ജിനീയറിങ് പഠിച്ചശേഷം, 4 വര്‍ഷമായി എംവി ഗോള്‍ഡന്‍ ലിയോ എന്ന ഷിപ്പിലെ ചീഫ് ഓഫിസറായി ജോലി ചെയ്യുകയായിരുന്നു സ്‌കൂള്‍ പഠനകാലത്ത് മികച്ച വടംവലി താരം കൂടി ആയിരുന്നു. ജില്ലാ സ്റ്റേറ്റ് മത്സരങ്ങളില്‍ പങ്കെടുത്ത് 2016 മഹാരാഷ്ട്രയില്‍ നടന്ന അണ്ടര്‍ 17 വടംവലി മത്സരത്തില്‍ കേരളത്തിനുവേണ്ടി സ്വര്‍ണം നേടിയ ടീമിലെ അംഗമാണ് അഖില്‍ ജോയല്‍.ഫിംഗര്‍ പുള്ളിംഗില്‍ വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറാണ് കൂടിയാണ്. ലീവിന് നാട്ടിലെത്തിയ അഖില്‍ വിവാഹം ഉറപ്പിച്ച് ശേഷമാണ് ജോലിസ്ഥലത്തേക്ക് തിരിച്ചു പോയത്.
