പുല്ലൂര്‍: 2026 സപ്തംബര്‍ പത്തിന് പുല്ലൂര്‍ ഗവണ്മെന്റ് യു.പി സ്കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല വിദ്യാരംഗം സര്‍ഗ്ഗോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. വി. മിനി സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. ബാലകൃഷ്ണന് അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണന് മാടിക്കാല്‍, വാര്‍ഡ് മെമ്പര്‍മാരായ വി. കെ. നളിനി, എ. സന്തോഷ്, രേഖ കെ. ബിന്ദു, ബി.പി.സി പി. മുഹമ്മദലി, ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ്‍വീനര്‍ ടി. വിഷ്ണു നമ്പൂതിരി, സ്കൂള്‍ എസ്. എം. സി ചെയര്മാന് എ. ഷാജി, മദര്‍പി. ടി. എ പ്രസിഡന്റ് ദിവ്യ പ്രമോദ്,മുന്‍ ഹെഡ്മാസ്റ്റര് പി. ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം സബ്ജില്ലാ കണ്‍വീനര്‍ രമാദേവി ടീച്ചര്‍ സര്‍ഗ്ഗോത്സവ വിശദീകരണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.കെ. മുഹമ്മദലി ബഡ്ജറ്റ് അവതരണം നടത്തി. സ്കൂള്‍ പ്രധാന അധ്യാപിക എം. വി.ജയ സ്വാഗതവും ശ്രീന ടീച്ചര്‍ നന്ദിയും പറഞ്ഞു. സംഘാടകസമിതി ചെയര്‍പേഴ്സണായി പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടര്‍ സി. കെ. സബിതയെയും ജനറല്‍ കണ്‍വീനറായി പ്രധാനാധ്യാപിക എം. വി.ജയയെയും തെരഞ്ഞെടുത്തു.
