കെ.സുരേന്ദ്രനും അനില്‍ ആന്റണിയും ദേശീയ സെക്രട്ടറിമാര്‍; പുതിയ മുഖവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള കെ. സുരേന്ദ്രനും അനില്‍ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്മൃതി ഇറാനി, ബിപ്ലബ് കുമാര്‍, സുനില്‍ ബന്‍സാല്‍ ഉള്‍പ്പെടെ എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരാണ് പട്ടികയിലുള്ളത്. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ കീഴില്‍ പുതിയ മുഖങ്ങളെ അണിനിരത്തി പാര്‍ട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ്
ഇപ്പോള്‍ ഭാരവാഹിപ്പട്ടിക പുറത്തുവന്നത്.

വസുന്ധര രാജെ ഉള്‍പ്പെടെ 13 വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപ്പട്ടികയില്‍ ഉള്ളത്.ദേശീയ ഉപാധ്യക്ഷനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി ഇത്തവണ ഭാരവാഹിപ്പട്ടികയില്‍നിന്ന് പുറത്തായി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയായി ബി.എല്‍. സന്തോഷിനെ നിലനിര്‍ത്തിയിട്ടുണ്ട്.

ദേശീയ ഉപാധ്യക്ഷന്മാര്‍:വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്‍), തീരഥ് സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), രാം മാധവ് (ഡല്‍ഹി), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), ഡി. പുരന്ദേശ്വരി (ആന്ധ്രാപ്രദേശ്), രേഖാ വര്‍മ്മ (ഉത്തര്‍പ്രദേശ്), വര്‍ഷാബെന്‍ നരേന്ദ്രഭായ് ദോശി (ഗുജറാത്ത്), ഡോ. ഭാരതി പ്രവിണ്‍ പവാര്‍ (മഹാരാഷ്ട്ര), സര്‍ദാര്‍ മന്‍പ്രീത് സിംഗ് ബാദല്‍ (പഞ്ചാബ്), ലാല്‍ സിംഗ് ആര്യ (മധ്യപ്രദേശ്), പ്രൊഫ. എം. നാഗരാജ (കര്‍ണാടക), പ്രൊഫ. താരീഖ് മന്‍സൂര്‍ (ഉത്തര്‍പ്രദേശ്), ഡോ. മധുചന്ദ്ര കര്‍ (പശ്ചിമ ബംഗാള്‍) എന്നിവരാണ്
ദേശീയ ഉപാധ്യക്ഷന്മാര്‍.

സംഘനടാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി;ബി.എല്‍. സന്തോഷ് (ഡല്‍ഹി)

സംഘടനാ ചുമതലയുള്ള ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍: ശിവപ്രകാശ് (മുംബൈ), സൗദാന്‍ സിംഗ് (ചണ്ഡീഗഡ്)

ജനറല്‍ സെക്രട്ടറിമാര്‍: വിനോദ് താവ്ഡെ (മഹാരാഷ്ട്ര), സുനില്‍ ബന്‍സാല്‍ (ഡല്‍ഹി), ബിപ്ലബ് കുമാര്‍ ദേബ് (ത്രിപുര), സ്മൃതി ഇറാനി (ഉത്തര്‍പ്രദേശ്), സതീഷ് പൂനിയ (രാജസ്ഥാന്‍), ഗജേന്ദ്ര പട്ടേല്‍ (മധ്യപ്രദേശ്), ഹരീഷ് ദ്വിവേദി (ഉത്തര്‍പ്രദേശ്), സഞ്ജയ് ഭാട്ടിയ (ഹരിയാന).

സെക്രട്ടറിമാര്‍: കവിത പാട്ടീദാര്‍ (മധ്യപ്രദേശ്), കെ. സുരേന്ദ്രന്‍ (കേരളം), ഭോലാ സിംഗ് (ഉത്തര്‍പ്രദേശ്), പ്രദീപ് വര്‍മ്മ (ജാര്‍ഖണ്ഡ്), ജഗ്ദീഷ് ഈശ്വര്‍ഭായ് പട്ടേല്‍ (ഗുജറാത്ത്), ഡോ. സന്ദീപ് പാഠക് (ഡല്‍ഹി), ഫാംഗ്‌നോണ്‍ കോന്യാക് (നാഗാലാന്‍ഡ്), സംഗീത യാദവ് (ഉത്തര്‍പ്രദേശ്), അനില്‍ ആന്റണി (കേരളം), ഡോ. എം. വെങ്കിടേഷന്‍ (തമിഴ്‌നാട്),
മനോജ് തിഗ്ഗ (പശ്ചിമ ബംഗാള്‍), സിദ്ധാര്‍ത്ഥ് ശംഭു (ബീഹാര്‍), ഡോ. സ്വദേശ് സിംഗ് (ഡല്‍ഹി), മൃഗാംക ദേവ് ബര്‍മന്‍ (അസം), രോഹന്‍ ഗുപ്ത (ഗുജറാത്ത്), ജയ് പ്രകാശ് (ഡല്‍ഹി)

 

ട്രഷറര്‍: പിയൂഷ് ഗോയല്‍ (മഹാരാഷ്ട്ര)

ജോയിന്റ് ട്രഷറര്‍: രാജേഷ് മംഗള്‍ (രാജസ്ഥാന്‍)

ഓഫീസ് ഇന്‍-ചാര്‍ജ്: തരുണ്‍ ചുഗ് (പഞ്ചാബ്)

ഓഫീസ് സെക്രട്ടറി: മഹേന്ദ്ര പാണ്ഡെ (ഉത്തരാഖണ്ഡ്)

നോര്‍ത്ത്-ഈസ്റ്റ് കോഓര്‍ഡിനേറ്റര്‍: ഡോ. സംബിത് പത്ര (ഒഡീഷ)

നോര്‍ത്ത്-ഈസ്റ്റ് ജോയിന്റ് കോഓര്‍ഡിനേറ്റര്‍: രാജീവ് ബബ്ബാര്‍ (ഡല്‍ഹി)

ഓള്‍ സെല്‍സ് കോഓര്‍ഡിനേറ്റര്‍: വിഷ്ണു ദത്ത് ശര്‍മ്മ (മധ്യപ്രദേശ്)

ഓള്‍ സെല്‍സ് കോഓര്‍ഡിനേറ്റര്‍: വിഷ്ണു ദത്ത് ശര്‍മ്മ (മധ്യപ്രദേശ്)

ഓള്‍ സെല്‍സ് ജോയിന്റ് കോഓര്‍ഡിനേറ്റര്‍മാര്‍: ഋതുരാജ് സിന്‍ഹ (ബീഹാര്‍), വിഷ്ണു വര്‍ദ്ധന്‍ റെഡ്ഡി (ആന്ധ്രാപ്രദേശ്.)

error: Content is protected !!