കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്‍ കര്‍ഷകദിനം വിവിധ പരിപാടികളോടെ നടത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം വിവിധ പരിപാടികളോടെ നടത്തി. അരയി എരത്ത് മുണ്ട്യ ഓഡിറ്റോറിയത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജാഫര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍ കുട്ടി കര്‍ഷകന്‍, യുവ കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍ ആദരിച്ചു. കുട്ടി കര്‍ഷകന്‍ അന്‍ഷില്‍ മധു, കെ ശ്രീധരന്‍, എ സെബീന, രാജേന്ദ്രന്‍ മധുരം കൈ, രഘു അനന്തപള്ള, കെ വി ചിന്താമണി, ഉണ്ടച്ചി അരയി, ഇവി രാഘവന്‍, പി ബാബു, കെ കുഞ്ഞമ്പു, കെ സുകുമാരന്‍, ലളിത ബല്ല എന്‍ കെ വിമല, ജാനകി ഐങ്ങോത്ത്, സി പി അസിനാര്‍, ദേവദാസ് കാഞ്ഞങ്ങാട്, തുടങ്ങിയ 16 പേരെയാണ് ആദരിച്ചത്. സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ എം സുമതി, മുഹമ്മദ് മുറിയനാവി, എം വിജയന്‍, കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സെവന്‍ സ്റ്റാര്‍ അബ്ദുല്‍ റഹിമാന്‍, എം പ്രശാന്ത്, അനില്‍ വാഴുന്നോറടി, കെ എം മിനി മോള്‍ എന്നിവര്‍ സംസാരിച്ചു കൃഷി ഫീല്‍ഡ് എസ് സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികള്‍,കൃഷി വിഭാഗം ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍, പൊതുപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു. സാംസ്‌കാരിക ഘോഷയാത്ര, സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു

 

error: Content is protected !!