ഇരിയ :വര്‍ണ്ണം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വര്‍ണ്ണം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. എല്‍.പി., യു.പി., ഹൈസ്കൂള്‍, പൊതു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. സ്വാതന്ത്ര്യസമര ചരിത്രവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് പുതിയ അറിവുകള്‍ പകരുന്നതിനും വിജ്ഞാനതാല്പര്യം വളര്‍ത്തുന്നതിനും മത്സരം സഹായകമായി. 70-ലധികം പേര് മത്സരത്തില്‍ പങ്കെടുത്തു. ക്വിസ് മാസ്റ്റര്‍ രാഹുല്‍ കാഞ്ഞങ്ങാട് മത്സരത്തിന് നേതൃത്വം നല്കി. എല്‍.പി. വിഭാഗത്തില്‍ ശിവന്യ പി ഒന്നാം സ്ഥാനവും, ആത്മിക എന്‍.കെ. രണ്ടാം സ്ഥാനവും, ഋതിക രാജേഷ് മൂന്നാം സ്ഥാനവും നേടി.യു.പി. വിഭാഗത്തില്‍ ആത്മിക എസ് ഒന്നാം സ്ഥാനവും, അനുരഞ്ജന എസ് രണ്ടാം സ്ഥാനവും, സൗപര്‍ണിക പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ദേവാനന്ദ് ഒന്നാം സ്ഥാനവും, കൃഷ്ണജിത് രണ്ടാം സ്ഥാനവും, ജിബിന്‍ രാജ് മൂന്നാം സ്ഥാനവും നേടി. പൊതു വിഭാഗത്തില്‍ വിനീത പി.വി. ഒന്നാം സ്ഥാനവും, സവിത ഇ.കെ. രണ്ടാം സ്ഥാനവും, അഷറഫ് പുണൂര്‍ മൂന്നാം സ്ഥാനവും നേടി.ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ക്വിസ് മാസ്റ്റര്‍ രാഹുല്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്കി.ക്ലബ്ബ് സെക്രട്ടറി സുദിനന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജേഷ് ചെരിപ്പൊടല് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ നാരായണന് കെ.കെ. നന്ദി പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം കുട്ടികളിലും മുതിര്‍ന്നവരിലും അറിവിനോടുള്ള താല്പര്യം വളര്‍ത്തുന്നതിനൊപ്പം സ്വാതന്ത്ര്യസമര ചരിത്രത്തെ കൂടുതല്‍ അടുത്തറിയാനുള്ള അവസരവും ഒരുക്കി.
