ഡി എ ഡബ്ല്യു എഫ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു; പ്രതിഷേധ ധര്‍ണ്ണ ഡി എ ഡബ്ല്യു എഫ് ജില്ല സെക്രട്ടറി സി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കുന്ന യു ഡി എഫ് സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡി എ ഡബ്ല്യു എഫ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലക്കുന്നില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പൊതുയോഗം ഡി എ ഡബ്ല്യു എഫ് ജില്ല സെക്രട്ടറി സി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. വേണു അച്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ സജിത സ്വാഗതം പറഞ്ഞു. എം.കൃഷ്ണന്‍, എം അനില്‍കുമാര്‍, എന്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. അനന്ദകൃഷ്ണന്‍ ചെറുവത്തൂര്‍ ,ബൈജു ഉദുമ, ഭാസ്‌ക്കരന്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

 

error: Content is protected !!