ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം പൊന്നോണം ലാഭോത്സവം വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്സില്‍ ഓണം പൊന്നോണം ലാഭോ ത്സവത്തിന്റെ ഭാഗമായുള്ള ദിവസേന നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. ദിവസവും നറുക്കെടുപ്പും ദിവസേന സമ്മാനങ്ങളുമുള്ള ഈ സമ്മാന പദ്ധതി കസ്റ്റമേഴ്‌സിനിടയില്‍ ആവേശമായി മാറിയിരിക്കുന്നു. ഓഗസ്റ്റ് 1 മുതല്‍ ആരംഭിച്ച ഈ സമ്മാന പദ്ധതിയില്‍ നിരവധിയായ ആളുകള്‍ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്. ഒരു കുടുംബത്തിനാവശ്യമായ എല്ലാ വസ്ത്രങ്ങളും മിതമായ നിരക്കില്‍ മികച്ച ക്വാളിറ്റിയില്‍ മികച്ച കസ്റ്റമര്‍ സര്‍വീസോടുകൂടി കസ്റ്റമേഴ്‌സിലേക്ക് എത്തിക്കുക എന്നതാണ് ഈ ഓണം മെഗാ സെയിലുകൊണ്ട് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ഇമ്മാനുവല്‍ സില്‍ക്സിന്റെ എല്ലാ ഷോറൂമുകളിലുമായി ഒരു കോടി രൂപയുടെ സമ്മാനങ്ങളും മികച്ച ഡിസ്‌കൗണ്ടുകളുമാണ് ഇമ്മാനുവല്‍ സില്‍ക്സ് വാഗ്ദാനം ചെയ്യുന്നത്. ഇമ്മാനുവല്‍ സില്‍ക്സില്‍ നടന്ന നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എല്‍ എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ വിതരണം ചെയ്തു. സി.പി. ഫൈസല്‍, മൂത്തല്‍ നാരായണന്‍, ഷോറൂം മാനേജര്‍ ടി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മനീഷ പാടി, അന്‍സിന്‍ മാധവ് പൊള്ളക്കട, കൃഷ്ണ എസ് ബി . കാഞ്ഞങ്ങാട് സൗത്ത്, ഋഷികേശ് അനില്‍ കണിയംകുണ്ട്, പ്രിയ പി പള്ളത്തിങ്കല്‍ രാവ ണേശ്വരം, ദേവത് റാം കാഞ്ഞങ്ങാട് എന്നിവര്‍ വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങി നിരവധിയായ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ആര്യനന്ദ വെള്ളിക്കോത്ത്, ഇഷാന്‍ ദേവ് ബെവിഞ്ച, അവനിക എളേരിതട്ട്, സിന്ധു പാലക്കുന്ന്, എബ്രഹാം ബേബി ഒടയംച്ചാല്‍, അര്‍ജുന്‍ വെള്ളിക്കോത്ത്, സുവര്‍ണ കൃഷ്ണന്‍ മാലോം തുടങ്ങിയവരും ഇതുവരെ സമ്മാനങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ട്.

 

error: Content is protected !!