സ്വാതന്ത്ര്യ ദിനത്തില്‍ വിമുക്തഭടന്മാര്‍ക്ക് ആദരമൊരുക്കി നെല്ലിക്കാട്ട് പാറമ്മല്‍ ബ്രദേഴ്‌സ് ക്ലബ്ബ്

കാഞ്ഞങ്ങാട്:  സ്വാതന്ത്ര്യ ദിനത്തില്‍ വിമുക്തഭടന്മാര്‍ക്ക് ആദരമൊരുക്കി നെല്ലിക്കാട്ട് പാറമ്മല്‍ ബ്രദേഴ്‌സ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ദേശീയ അധ്യാപക പുരസ്‌ക്കാര ജേതാവ് കുഞ്ഞമ്പു മാസ്റ്റര്‍ മുഖ്യഥിയായി. വിമുക്ത ഭടന്‍ വിജയന്‍ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നാട്ടിലെ വിമുക്ത ഭടന്‍മാരായ എ വി ബാബു, വിജയന്‍ നായര്‍, വിനോദ് കുമാര്‍, പ്രേംകുമാര്‍ എന്നിവരെയാണ് പൊന്നാടയണിച്ചു ആദരിച്ചത്. സെക്രട്ടറി ഗിരീഷ് കുമാര്‍ സ്വാഗതവും പ്രസിഡന്റ് ഉല്ലാസ് നന്ദിയും പറഞ്ഞു.

 

error: Content is protected !!