കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ രാവണീശ്വരം വില്ലേജ് സമ്മേളനത്തിന് തുടക്കമായി

രാവണീശ്വരം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) രാവണീശ്വരം വില്ലേജ് സമ്മേളനത്തിന് ഒറുവങ്കര ചെഗുവേര നഗറില്‍ തുടക്കമായി. സഖാവ് ഒ. കൃഷ്ണന്‍ നഗറില്‍ നടന്ന സമ്മേളനം കെഎസ്‌കെടിയു കാസര്‍ഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ സി. രവി സ്വാഗതം പറഞ്ഞു. വസന്തകുന്നത്ത് കടവ് അധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി ഒ. മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ജി. പുഷ്പ രക്തസാക്ഷി പ്രമേയവും കെ.വി. ഭാസ്‌കരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

മുതിര്‍ന്ന അംഗങ്ങളായ പി. കുട്ട്യന്‍, ആര്‍. യൂസഫ് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി ശകുന്തള പി.എ., ഏരിയ സെക്രട്ടറി വി. സുകുമാരന്‍, ഏരിയ പ്രസിഡന്റ് പി. ദാമോദരന്‍, ഏരിയ ട്രഷറര്‍ കമലാക്ഷന്‍, ജില്ലാ കമ്മിറ്റി അംഗം ജാനകി എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

പ്രമേയം കണ്‍വീനര്‍ ദാമോദരന്‍ തണ്ണോട് മിനുട്‌സ് സുനിത മാക്കി എന്നിവരെ അടങ്ങിയ സബ് കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു

 

error: Content is protected !!