പൂച്ചക്കാട് : കിഴക്കേക്കരയില്‍ തയ്യില്‍ വീട്ടില്‍ കെ ചന്ദ്രന്‍, റീന ദമ്പതികളുടെ മകള്‍ പി അനുശ്രീ (25) ആത്മഹത്യ ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കര്‍ണാടകയിലെ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനകാരിയാണ്. വിവാഹം ഉറപ്പിച്ച യുവതിയാണ് അനുശ്രീ. ഡിസംബര്‍ 26 നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. മലബാര്‍ ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ നീലേശ്വരം ഏജന്‍സി നടത്തി വരികയായിരുന്നു ചന്ദ്രന്‍. ഇരിട്ടി പ്രഗതി പി എസ് സി കോച്ചിംഗ് സെന്ററില്‍ പഠിച്ചാണ് ജോലി സമ്പാദിച്ചത്. രണ്ട് പെണ്‍മക്കളാണ് ചന്ദ്രന്. രണ്ടാമത്തെ കുട്ടി പി ശ്രീലക്ഷ്മി കേരള പോലീസ് കോച്ചിംഗിന് പഠിക്കുകയാണ്.
