ഓപ്പറേഷന്‍ തൂഫാന്‍: കാസര്‍കോട് പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം കുറ്റവാളി അറസ്റ്റില്‍

കാസര്‍കോട്: ലഹരിവസ്തുക്കടത്തുകള്‍ക്കും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കാസര്‍കോട് ജില്ലാ പോലീസ് ശക്തമായ നടപടികള്‍ തുടരുകയാണ്. ‘ഓപ്പറേഷന്‍ തൂഫാന്‍’ ദൗത്യത്തിന്റെ ഭാഗമായി, നിരന്തരമായി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതിയെ പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയന്‍ മേലേത്ത് നേതൃത്വത്തില്‍ ജില്ലാ ക്രൈം സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പാടി വില്ലേജില്‍ ബെല്ലൂരടുക്ക കല്ലക്കട്ട സ്വദേശിയായ അബ്ദുള്‍ മുനമ്പര്‍ എന്ന അബ്ദുള്‍ മുനവീര്‍ (29) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കല്‍ നടപടി. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ആറ് എന്‍.ഡി.പി.എസ് കേസുകള്‍ നിലവിലുണ്ട്.
പ്രതിയുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി നിരവധി കേസുകളുണ്ട്. കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ അന്വേഷണ ഘട്ടത്തിലാണ്.

 

error: Content is protected !!