ചെറുവത്തൂര്‍: കാറില്‍ കടത്താന്‍ ശ്രമിച്ച ഏഴു ലക്ഷം രൂപ വില വരുന്ന 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് ചീഫിന്റെ ഡാന്‍സാഫ് സ്‌ക്വാഡും ചന്തേര എസ്.ഐ. മനു പി ചെറിയാനും സംഘവും ചേര്‍ന്നാണ് ലഹരി വേട്ട നടത്തിയത്. എറണാകുളം പെരുമ്പാവൂര്‍ അറക്കപ്പൊടി സ്വദേശികളായ പി.എ. അബ്ദുല്‍ സലാം(27), കെ.എച്ച്. മുഹമ്മദ് ഹുസൈന്‍(28), പി.എ. അബ്ബാസ്(50) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. എറണാകുളത്തു നിന്നും കാസര്‍കോട്ടേയ്ക്ക് വരികയായിരുന്നു ഇവര്‍. സംശയത്തെ തുടര്‍ന്ന് കെ.എല്‍. 40.ഡബ്ല്യു 6051 നമ്പര്‍ കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു ലഭിച്ചത്. കാസര്‍കോട്ടെ ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പ്രതികളില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും 3370രൂപയും പോലീസ് കണ്ടെടുത്തു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സൂത്രധാരന്‍ എറണാകുളം സ്വദേശിയായ ആബിദ് എന്നയാള്‍ പിടിയിലായിട്ടുണ്ട്. ഇയാളെ ഇന്ന് ചന്തേരയില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തും. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് സംഘത്തില്‍ എഎസ്‌ഐ മാരായ സുരേഷ്, ഹരീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ സനീഷ്, ജ്യോതിഷ് , ജയേഷ് , രാഹുല്‍ എന്നിവരും ഉണ്ടായിരുന്നു.
