പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താ എന്‍ എസ് എസ് കരയോഗം രാമായണ സദസും അനുമോദനവും സംഘടിപ്പിച്ചു

കരിന്തളം: പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താ എന്‍ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ സദസ്സും കുട്ടികള്‍ക്കുളള അനുമോദനവും നടത്തി. കരയോഗം പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കുഞ്ഞമ്പുനായര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് താലൂക്ക് യൂണിയന്‍ ഇന്‍സ്പെക്ടര്‍ ടി. സുധീരന്‍, വനിത സമാജം സെക്രട്ടറി സിന്ധു വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് മാസ്റ്റര്‍ രാമായണ ക്ലാസ് നടത്തി. സെക്രട്ടറി രാഘവന്‍ കൊളങ്ങാട്ട് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!