പാണത്തൂര്‍ : ഡോക്ടര്‍മാരുടെ കുറവ് മൂലം ഇന്ന് മുതല്‍ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി അടച്ചിടുന്നതിനെതിരെ ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി തിങ്കളാഴ്ച ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണാസമരം നടത്തും. മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ നൂറുകണക്കിന് രോഗികളെ വലക്കുന്ന ഈ തീരുമാനത്തിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും അതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ധര്‍ണ്ണാസമരം സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ആശുപത്രിയില്‍ അടിയന്തരമായി ഡോക്ടറെ നിയമിക്കാനാവശ്യമായ നടപടികള്‍ സംസ്ഥാന ഗവണ്മെന്റ് സ്വീകരിക്കണമെന്നും ഇതിന് പഞ്ചായത്ത് ഭരണസമിതി സമ്മര്‍ദ്ദം ചെലുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മലയോര പഞ്ചായത്തായ പനത്തടിയിലെ രോഗികളുടെ ഏക ആശ്രയമായ പാണത്തുല് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി അടച്ചിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
