മുന്നാട് : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ മുന്നാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025 -26 വര്‍ഷത്തില്‍ ജെഡിസി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്ക് 2024-25 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്കുന്ന പ്രഥമ മഴവില്പ്രതിഭ അവാര്‍ഡിന് ധന്യ കാനത്തൂര്‍ അര്‍ഹയായി. അവാര്‍ഡ് തുകയും ഫലകവും ഓഗസ്റ്റ് 7ന് വെള്ളിയാഴ്ച രാവിലെ 10:30 ന് മുന്നാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കും. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സംസ്ഥാന സഹകരണ യൂണിയന് മാനേജിംഗ് കമ്മിറ്റി അംഗം എം ഉഷ, ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. കണ്ണന്, പ്രിന്‍സിപ്പാള്‍ പി.സുരേന്ദ്രന്, അധ്യാപകര്‍, ജെഡിസി വിദ്യാര്‍ത്ഥികള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് മഴവില്‍ പ്രതിഭ അവാര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.
