വെള്ളിക്കോത്ത് : ആഗസ്ത് 12,13 തീയതികളിലായി ചെറുവത്തൂരില്‍ നടക്കുന്ന കേരള കര്‍ഷകസംഘം കാസര്‍ഗോഡ് ജില്ല സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടോട്ട് ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. മലബാര്‍ കര്‍ഷക സമരങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചരിത്ര സെമിനാറില്‍ ചരിത്രകാരനും മാര്‍ക്‌സിസ്റ്റ് ചിന്ത കനുമായ കെ.ടി. കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ശിവജി വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍, ജില്ലാ വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റിഅംഗം കെ. വി. സുരേന്ദ്രന്‍,എം. പൊക്ലന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ മനോജ് കാരക്കുഴി സ്വാഗതം പറഞ്ഞു. നിരവധി സമരങ്ങളില്‍ പങ്കാളികളായവരടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കാളികളായി.
