പയ്യന്നൂര്‍:ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ലോറിയില്‍ കടത്തി കൊണ്ടുപോകുകയായിരുന്ന 7000 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശി പയ്യനല്ലൂര്‍ ഇളംപള്ളിയിലെ ആര്‍. അഖില്‍ കൃഷ്ണനെ (28) യാണ് കണ്ണൂര്‍ അസി.എക്‌സൈസ് കമ്മീഷണറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. വൈശാഖും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് പുലര്‍ച്ചെ 12.15 മണിയോടെ ദേശീയ പാതയില്‍ പെരുമ്പയില്‍ വെച്ചാണ് കര്‍ണ്ണാടക രജിസ്‌ട്രേഷനുള്ള ലോറിയില്‍ നിന്നും 35 ലിറ്റര്‍ കൊള്ളുന്ന 200 കന്നാസുകളിലായി സ്പിരിറ്റ് കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഉമിച്ചാക്കുകള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു കന്നാസുകള്‍ സൂക്ഷിച്ചിരുന്നത്.
പ്രതിയെ ഇന്ന് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. കര്‍ണ്ണാടക ഹുബ്ലിയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് കൊണ്ടു പോകുന്നതാണ് സ്പിരിറ്റ് എന്ന് എക്‌സൈസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. തുടര ന്വേഷണത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചന നല്‍കി. സ്പിരിറ്റ് പിടികൂടിയ സംഘത്തില്‍അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ കെ.പി, ഗ്രേഡ് അസി: ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്. വി കെ . കമലാക്ഷന്‍ ടി.വി, ശ്രീനിവാസന്‍ പി .വി, സുരേഷ് ബാബു. എം പി, പ്രിവന്റീവ് ഓഫീസര്‍ വിനേഷ് ടി .വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ് കെ.വി ,സൂരജ് പി , സജിന്‍ എവി, സബീഷ്. ഇപി , ജയേഷ് പി.വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിജിഷ , ടി.വി ജൂന , ഡ്രൈവര്‍ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.
