മലഞ്ചരക്ക് വ്യാപാരിയെ തലയ്ക്കടിച്ച് പണം കവരാന്‍ ശ്രമിച്ച കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

കാഞ്ഞങ്ങാട് മലഞ്ചരക്ക് വ്യാപാരിയെ തലയ്ക്കടിച്ച് പണം കവരാന്‍ ശ്രമിച്ച പ്രതികളിലൊരാളെ 22 വര്‍ ഷത്തിനുശേഷം ഹോസ്ദുര്‍ഗ് പോലീസ് വയനാട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ അലവില്‍ സ്വദേശി സി.എച്ച്. മുന്ന എന്ന മുനീറിനെ (54) ആണ് ഹോസ്ദുര്‍ഗ് എ.എസ്.ഐ. ശ്രീജിത്ത് കാവുങ്കലും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. രാജേഷും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 2004 ജനുവരി 9 നായിരുന്നു സംഭവം. മലഞ്ചരക്ക് വ്യാപാരിയും കാഞ്ഞങ്ങാട് നഗ രത്തിലെ കാഫിയ ട്രേഡേഴ്സ് ഉടമയുമായ സി. അബ്ദുള്ള ഹാ ജിയെയാണ് ആക്രമിച്ചത്. കട പൂട്ടി 80,000ത്തോളം രൂപയുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക്
മടങ്ങവെ, പുതിയകോട്ടയില്‍ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് വീണെങ്കിലും പണമടങ്ങിയ ബാഗ് മുറുകെപിടിച്ച് അബ്ദുള്ള ഹാജി നിലവിളിച്ചു.
ആളുകള്‍ ഓടിയെത്തുമ്പോഴേ ക്കും പ്രതികള്‍ ഓടിപ്പോയി. വധ ശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയ ഹോസ്ദുര്‍ഗ് പോലീസ് അധികം വൈകാതെ പ്രതികളെ പിടിച്ചു. തമിഴ്നാട് സ്വദേശി ആര്‍. ശരവണന്‍, പഴയങ്ങാടിയിലെ ഗണേശന്‍, കാഞ്ഞങ്ങാട്ടെ തോമസ് സെബാസ്റ്റ്യന്‍, കണ്ണൂര്‍ അലവില്‍ സ്വദേ
ശിയും കാഞ്ഞങ്ങാട്ട് അതി ഞ്ഞാലില്‍ താമസിക്കുകയും ചെയ്യുന്ന സി .എച്ച്. മുനീര്‍, കാഞ്ഞങ്ങാട്ടെ പി. അഷറഫ്, അമ്പലത്തറയിലെ ടി.എം. മുനീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലി റങ്ങിയ ശേഷം മുനീര്‍ ഒളിവില്‍ പോകുകയായിരുന്നു. മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുറേക്കാലം താമ സിച്ച് ഒടുവില്‍ വയനാട്ടില്‍ സ്ഥി രതാമസമാക്കുകയായിരുന്നു.
വയനാട് നാലാം മൈലില്‍ ചാ ത്തോത്ത് മുനീര്‍, ആമിന മന്‍സില്‍, നല്ലൂര്‍നാട് പി.ഒ. എന്ന വിലാസത്തില്‍ തികച്ചും സാധാരണക്കാരനായി, മാനന്തവാടിയില്‍ വ്യാപാരിയായി പുതിയ ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

ഹാജരാക്കിയ പ്രതിയെ റിമാന്‍ ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് ഇന്‍ സ്‌പെക്ടര്‍ കെ. ദിനേശന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് സംഘം വയനാട്ടിലെത്തി മുനീറിനെ പിടിച്ചത്. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

 

error: Content is protected !!