കാഞ്ഞങ്ങാട് : മുന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ കാഞ്ഞങ്ങാട് സൗത്തിലെ ചന്ദ്രന്‍ കക്കാണത്ത് (65) അന്തരിച്ചു. ശ്രീ മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെയും ശ്രീ മുത്തപ്പനാര്‍കാവ് ക്ഷേത്രത്തിലെയും മുന്‍ ജീവനക്കാരനായിരുന്നു. പരേതരായ കടയങ്ങന്‍ രാമന്‍, കക്കാണത്ത് പാറു എന്നിവരുടെ മകനാണ്.
ഭാര്യ :നിര്‍മല (പച്ചക്കറി വ്യാപാരം പുതിയകോട്ട ) .മക്കള്‍ :നിത്യ (തിമിരി,ചെറുവത്തൂര്‍) ,നിമിഷ .
മരുമക്കള്‍ :രതീഷ് (തിമിരി,ചെറുവത്തൂര്‍),ദിപിന്‍ (അരയി). സഹോദരന്‍ :പരേതനായ ശശിധരന്‍.
