ഏകത സേവാ ട്രസ്സ്, ജനമൈത്രി പോലീസ് അമ്പലത്തറ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

അമ്പലത്തറ : ഏകത സേവാ ട്രസ്റ്റ് മൂന്നാംമൈല്‍, ജനമൈത്രി പോലീസ് അമ്പലത്തറ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ.സി. ഷാജു ഉദ്ഘാടനം ചെയ്തു. ഏകത സേവാ ട്രസ്റ്റ് പ്രസിഡന്റ് പി ബാബു അഞ്ചാംവയല്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി . പ്രമോദ് ഇന്ന് സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന ലഹരിയുടെ മാരക വിപത്തിനെ കുറിച്ച് കാര്യങ്ങള്‍ വിശദീകരിച്ച് സംസാരിച്ചു. കോടോംബേളൂര്‍ 17-ാം വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത് പറക്കളായി, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാപ്രമുഖ് പി ബാബു പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് അംഗം രാമകൃഷ്ണന്‍ കരിച്ചേരി സ്വാഗതവും, ഉമേശന്‍ മുളവന്നൂര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!